Thu, 17 July 2025
ad

ADVERTISEMENT

Filter By Tag : School Bus Driver

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൃ​ശൂ​ർ: സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. കു​രു​വി​ല​ശേ​രി മാ​രി​ക്ക​ല്‍ ക​രി​പാ​ത്ര സ​ഹ​ദേ​വ​ൻ(64) ആ​ണ് മ​രി​ച്ച​ത്.

വേ​ദ​ന​യ്ക്കി​ട​യി​ലും സ​ഹ​ദേ​വ​ൻ റോ​ഡ​രി​കി​ലേ​ക്ക് ബ​സ് സു​ര​ക്ഷി​ത​മാ​യി ഒ​തു​ക്കി​നി​ര്‍​ത്തി. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സം​ഭ​വം. പൂ​പ്പ​ത്തി സ​ര​സ്വ​തി​വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ക​യ​റ്റി കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

വാ​ഹ​ന​ത്തി​ല്‍ ഒ​മ്പ​ത് വി​ദ്യാ​ര്‍​ഥി​ക​ളും സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു. സ​ഹ​ദേ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രി വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ഇ​റ​ങ്ങി നാ​ട്ടു​കാ​രു​ടെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു ഇതുവഴി വന്ന കാറി​ലാ​ണ് സമീപത്തെ ആ​ശു​പ​ത്രി​യി​ലെത്തിച്ചത്. ഭാ​ര്യ: ര​ജ​നി. മ​ക്ക​ള്‍: ശ​ര​ണ്യ, നി​കേ​ഷ്. മ​രു​മ​ക​ന്‍: കൃ​ഷ്ണ​കു​മാ​ര്‍.

Up